ശബരിമല: സന്നിധാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. വലിയ നടപ്പന്തലിന് സമീപമുള്ള ഹോട്ടൽ ആര്യഭവനിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്.
ശനിയാഴ്ച വൈകിട്ട് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഹോട്ടലിന് മുൻവശത്തായി ലഘുഭക്ഷണം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സ്റ്റൗവിന്റെ സിലിണ്ടറിനാണ് തീപിടിച്ചത്. തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്ന വരെയും സമീപത്തെ ബാരിക്കേഡിൽ ക്യൂ നിന്നവരെയും പൊലീസ് സ്ഥലത്ത് നിന്നും മാറ്റി.
ദർശനം കഴിഞ്ഞ് മടങ്ങിയവരെ വലിയ നടപ്പന്തലിൽ പൊലീസ് തടഞ്ഞു. സംഭവമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു.