ഗാസ: ക്രിസ്മസ് ദിനത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഞായർ രാത്രിയിൽ ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിൽ 70 പേര് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോർട്ടുകളുണ്ട്. അഭയാർഥി ക്യാമ്പിൽ വളരെയധികം പേർ ഉണ്ടായിരുന്നതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലും വലിയ തോതിലുള്ള ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗാസയിൽ മാത്രം 20,424 പേർ മരിച്ചതായാണ് കണക്കുകൾ.
ഗാസയിൽ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രയേൽ ആക്രമണം: 70 പേർ കൊല്ലപ്പെട്ടു
Dec 25, 2023, 7:45 am GMT+0000
payyolionline.in
‘കൈക്കൂലി, മോഷണം’; ഇഡി- പൊലീസ് പോര് വീണ്ടും, ഇഡി ഉദ്യോഗസ്ഥർക്കെത ..
കൊയിലാണ്ടിയില്‍ ഓടികൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു