ഗവർണർ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് നൂറുശതമാനം ശരി: എ പി അബ്ദുള്ളക്കുട്ടി

news image
Dec 20, 2023, 9:42 am GMT+0000 payyolionline.in

കൊയിലാണ്ടി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി . കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം വാടിക്കൽ രാമകൃഷ്ണൻ എന്ന ജനസംഘം നേതാവിന്റേതാണ്. ഈ കേസിലെ പ്രതിയായിരുന്നു പിണറായി. കണ്ണൂരിലെ നടന്ന രക്തരൂക്ഷിതമായ കൊലപാതക രാഷ്ട്രീയം പിണറായി വിജയൻറെ അറിവോടുകൂടി തന്നെയാണെന്ന് കണ്ണൂർ രാഷ്ട്രീയത്തിൻ്റെ ഹരിശ്രീ അറിയുന്നവർക്ക് അറിയാവുന്നതാണ് കാവും വട്ടത്ത്. സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് , അബ്ദുള്ളക്കുട്ടി സംസാരിക്കുകയും ചെയ്തു.

വി.കെ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വക്താവ് അഡ്വ. വി. പി ശ്രീത്മനാഭൻ , ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് , മണ്ഡലം സെക്രട്ടറിമാരായ ഗിരിജ ഷാജി, കെ.കെ വൈശാഖ് , സി.ടി രാഘവൻനായർ എന്നിവർ സംസാരിച്ചു. ടി.പി പ്രീജിത്ത് , രവി വല്ലത്ത്, കെ.പി ദാമോദരൻ,  ആർ.കെ ഭാസ്കരൻ , കെ.പി ശ്രീജേഷ്  ,  പി.പി ബാബു  എന്നിവരും നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe