കൊയിലാണ്ടി (കീഴരിയൂർ ) : വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയായ പെൺകുട്ടിയെ പീഢിപ്പിച്ച് കൊല ചെയ്ത പ്രതിയ്ക്ക് കോടതിയിൽ രക്ഷപ്പെടാനവസരം നൽകിയ പോലീസിൻ്റെയും പ്രോസിക്യൂഷൻ്റേയും സർക്കാറിൻ്റെയും നടപടിയിൽ പ്രതിഷേധിച്ച് നാടെങ്ങും പ്രതിഷേധം. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയതു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ, ടി.കെ.ഗോപാലൻ, മനത്താനത്ത് രമേശൻ, പി.കെ.ഗോവിന്ദൻ, കെ.എം വേലായുധൻ, ടി.കെ.ഷിനിൽ, ശശി കല്ലട, പി.എം.അശോകൻ എന്നി വർ പ്രസംഗിച്ചു.