പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ടും പൂവടിയും ഇന്ന് നടക്കും. രാവിലെ ആറിന് ഉഷപൂജ, 9 30ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, 12 മണിക്ക് പ്രസാദ് സദ്യ, 4 30ന് കലാമണ്ഡലം സനൂപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യ മേളം, തുടർന്ന് നാദസ്വര മേളം 5 മണിക്ക് കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, തുടർന്ന് കാരക്കെട്ട് വരവ്, എന്നിവ നടക്കും.
വൈകിട്ട് 6 30ന് കൊങ്ങന്നൂർ ഭഗവതിയുടെ എഴുന്നള്ളത്ത് യാത്രാബലി, ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങരയിൽ എത്തിച്ചേർന്നാൽ കരിമരുന്ന് പ്രയോഗം പിലാത്തറമേളം, കിഴക്കേ ചൊവ്വയിലും പടിഞ്ഞാറെ ചൊവ്വയിലും വെടിക്കെട്ട്. എഴുന്നള്ളത്ത് കീഴൂർ പൂവടിത്തറ എത്തിച്ചേർന്നാൽ തൃക്കുറ്റിശ്ശേരി ശിവശങ്കരന്മാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, പഞ്ചവാദ്യം, നാദസ്വരമേളം, കേളിക്കൈ, കൊമ്പുപറ്റു എന്നിവ ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. ആറാട്ട് എഴുന്നള്ളത്ത് കണ്ണംകുളം എത്തിച്ചേർന്നാൽ പൂർണ്ണ വാദ്യ മേളസമേതം കുളിച്ചാടിക്കൽ നടന്നതിനുശേഷം ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി താന്ത്രിക ക്രിയകൾക്ക് ശേഷം കൊടി ഇറക്കുകയും ചെയ്യും.