തിക്കോടി: അടിപ്പാതയ്ക്ക് വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം 50 ദിവസം പൂർത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ കൂട്ട നിരാഹാര സമരം ചെയർമാൻ വി.കെ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.
റെയിൽവേ സ്റ്റേഷൻ, ഗ്രാമപഞ്ചായത്ത് ഓഫീസ്, എഫ്.സി. ഐ ഗോഡൗൺ,ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കൃഷിഭവൻ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ,
എന്നിവ റോഡിന്റെ ഇരു ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന തിക്കോടി ടൗണിൽ അടിപ്പാത അനിവാര്യമാണെന്ന് ബഹു :എം.പി, ഡോ :പി.ടി ഉഷ, കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അധികം വൈകാതെ തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. എഴുത്തുകാരായ ഇബ്രാഹിം തിക്കോടി, ബഷീർ തിക്കോടി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് സുകുമാരൻ, കുഞ്ഞബ്ദുള്ള തിക്കോടി, ബിജെപി മണ്ഡലം പ്രസിഡന്റ് എ.കെ ബൈജുഎന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിക്കുകയും ചെയ്തു.