തിക്കോടി : തിക്കോടിയില്‍ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മൈകൊതിക്കോടിയുടെ വനിതാവിങിന്റെയും ആയുർവേദ ഡിസ്പൻസറി പുറക്കാടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അറഫ നഗറിൽ സംഘടിപ്പിച്ച ആയുർവേദ ക്യാമ്പിന്റെ ഉൽഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല ഉൽഘാടനം ചെയ്തു. റഷീദ സമദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റംല എരവത്ത്, കെ.പി. കരീം, ഇ.കെ.മുഹമ്മദ് മാസ്റ്റർ, അലി പുതുക്കുടി, സുനീദ പി.കെ തുടങ്ങിയവർ സംസാരിച്ചു. ഡോ : അഷിദ, ഡോ: അനുശ്രീ, ഹംസ പി, സമീറ എം.വി എന്നിവർ കാമ്പിന് നേതൃത്വം നൽകി. നൂറിൽപരം രോഗികൾക്ക് പരിശോധന നടത്തുകയും, സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു.