മിഷോങ് ചുഴലിക്കാറ്റ്; തമിഴ്നാട് സർക്കാർ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി നൽകി

news image
Dec 2, 2023, 2:37 pm GMT+0000 payyolionline.in

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇതിനൊപ്പം അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നും പറയുന്നു.

തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ചെന്നൈ അടക്കമുള്ള ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച കലൈസെൽവി, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. ഇതിനുപു​റമെ, പുതുച്ചേരി, കാരയ്ക്കൽ സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe