ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം പടരുന്നു: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

news image
Nov 26, 2023, 11:38 am GMT+0000 payyolionline.in

ന്യൂഡൽഹി: ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാന സർക്കാരുകൾക്ക് മുൻകരുതൽ നിർദേശം നൽകി കേന്ദ്രം. സംസ്ഥാന സർക്കാരുകൾ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കത്തിൽ പറയുന്നുണ്ട്.

നേരത്തെ ചൈനയിൽ ന്യുമോണിയക്ക് സമാനമായ പകർച്ചവ്യാധി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോ​ഗം വ്യാപകമായി പടരുന്നത്. ചൈനയിലെ ആശുപത്രികളിൽ ദിനം പ്രതി രോ​ഗികളുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. വടക്കൻ ചൈനയിലാണ് രോ​ഗം പടർന്നുപിടിക്കുന്നത്.

കുട്ടികൾക്കിടയിൽ രോ​ഗം വ്യാപകമായതിനാൽ വടക്കൻ ചൈനയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്കുകൾ ധരിക്കണമെന്നും അകലം പാലിക്കണമെന്നുമുൾപ്പെടെയുള്ള നിർദേശങ്ങളും ചൈന പുറപ്പെടുവിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe