കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി അഗ്നി രക്ഷാസേനയും നാട്ടുകാരും. ബാലുശ്ശേരി എരമംഗലം കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ (85 )ആണ് ഇന്നലെ രാത്രി 12 മണിയോട് കൂടി വീടിനടുത്തുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതുവരെ നാട്ടുകാരായ രണ്ടുപേർ സ്ത്രീയെ താങ്ങി പിടിച്ചു നിൽക്കുകയായിരുന്നു.
ശേഷം ഫയര്‍&റസ്ക്യു ഓഫീസർ സിജിത്ത് സി കിണറ്റിൽ ഇറങ്ങുകയും റെസ്ക്യൂനെറ്റിൽ സേനാംഗങ്ങളുടെ സഹായത്തോടു കൂടി സ്ത്രീയെ കരക്കെത്തിക്കുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ.എം. മജീദ് , നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ, ഷിജു ടിപി, ബബീഷ് പി എം, ശ്രീരാഗ് എംവി, വിഷ്ണു വി, സജിത്ത് പി, നിധിൻരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.