പുതുക്കാട് സെക്ഷനില്‍ പാലം പണി; 18, 19 തീയതികളില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

news image
Nov 14, 2023, 1:45 pm GMT+0000 payyolionline.in

തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു.ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.

ശനിയാഴ്ച മംഗലാപുരംതിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളംഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018), എറണാകുളംഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം  മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂര്‍എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂര്‍എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളംകോട്ടയം (06453), കോട്ടയംഎറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe