കൊയിലാണ്ടി: ആരോഗ്യ മന്ത്രി വീണാ ജോർജ് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സന്ദർശിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തുന്ന സേവനങ്ങൾ രോഗികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് നേരിട്ടറിയാൻ വേണ്ടിയതാണ് മന്ത്രിയുടെ സന്ദർശനം. രോഗികളോടും കൂട്ടിരിപ്പ് കാരോടും മന്ത്രി ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു.
സന്ദർശനത്തിന് ശേഷം കോഴിക്കോട് അവലോകന യോഗം നടത്തുമെന്നും അതിനനുസരിച്ച് പ്രായോഗിഗ പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർ രാജാറാം കിഴക്കയിൽ, ഡി.എച്ച്.എസ് ഡോ : റീന, ഡി.പി.എം സി.കെ ഷാജി എന്നിവരും ഉണ്ടായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രിയെ എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, ബ്ളോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.