കൊയിലാണ്ടി : അന്യായമായ ഇലക്ട്രിസിറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, ഫിക്സഡ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും പ്രതിഷേധമുയര്‍ത്തിക്കൊണ്ട് കൊയിലാണ്ടിയിൽ കോൺഗ്രസ് സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത്കണ്ടി, ഡി സി സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, വി ടി സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, കെ പി വിനോദ് കുമാർ, സതീഷ് കുമാർ എം, ചെറുവക്കാട്ട് രാമന്, കെ വി റീന, ശ്രീജ റാണി, അൻസാർ കൊല്ലം, യു കെ രാജൻ, പി കെ പുരുഷോത്തമൻ, വേണുഗോപാലൻ പി വി, എം എം ശ്രീധരൻ, തുടങ്ങിയവര്‍ നേതൃത്വം നല്കി.