പയ്യോളി : പയ്യോളി സബ് ട്രഷറിക്കു മുന്നിൽ കെ. എസ്. എസ്. പി. എ. വഞ്ചനാ ദിനം ആചരിച്ചു. കോഴിക്കോട് ഡി. സി. സി. ജനറൽ സെക്രട്ടറി വി. പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വഞ്ചനാദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ ധർണയിൽ ഒ.ടി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.
എ. കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, ക്ഷാമ ബത്ത കുടിശ്ശിക (18%) ഉടൻ അനുവദിക്കുക, മെഡിസപ്പ് പ്രവർത്തനം പരിഷ്കരിക്കുക, ശമ്പള പരിഷ്കരണ പരിപാടി ആരംഭിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. പ്രേമൻ ഇരിങ്ങൽ, സത്യനന്ദൻ തിക്കോടി, രാഘവൻ മൂടാടി, ആർ. നാരായണൻ മാസ്റ്റർ മുച്ചുകുന്ന്, വി. കെ. ദാമോദരൻ, രവി.കെ, നന്ദകുമാർ, എന്നിവർ സംസാരിച്ചു. ഗോപാലൻ പള്ളിക്കര നന്ദി രേഖപ്പെടുത്തി.