പയ്യോളി : ഗ്രന്ഥശാല പ്രസ്ഥാനത്തെ തകർക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുത്തുതോൽപ്പിക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉയർന്നു വരണമെന്ന് കാനത്തിൽ ജമീല എം എൽ എ അഭിപ്രായപ്പെട്ടു. അക്ഷരങ്ങളെ ഭയക്കുന്നവരാണ് ഗ്രന്ഥശാലകളെയും, ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും തകർക്കാനുള്ള നിയമ നിർമാണങ്ങളുമായി മുന്നോട്ട് വരുന്നത്. ഒരു രാജ്യം ഒരുഡിജിറ്റൽ ലൈബ്രറി എന്ന ആശയം ഫാസിസ്റ്റു തന്ത്രമാണ് എന്നും എം എൽ എ പറഞ്ഞു.
കൊയിലാണ്ടി താലൂക് ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് പയ്യോളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി കെ വി രാജൻ അധ്യക്ഷനായിരുന്നു. ഡോ :എം സി അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സി കുഞ്ഞമ്മദ്, പി എം അഷ്റഫ്, കെ ജയകൃഷ്ണൻ, കെ വി ചന്ദ്രൻ, കെ പദ്മനാഭൻ മാസ്റ്റർ സംസാരിച്ചു.