അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്.
ഫുജൈറയില്‍ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. നിരവധി താമസക്കാര്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂചലനം മൂലം കാര്യമായ ആഘാതങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. അല്‍ ബദിയ ഏരിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ട വിവരം പങ്കുവെച്ചിട്ടുണ്ട്.