ലഖ്നോ: കോളേജിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് യുവാവിന് നേരെ ക്രൂര മർദനം. ഉത്തർപ്രദേശിലെ എൻ. എ. എസ് കോളേജിലാണ് സംഭവം. സഹോദരിയുടെ ഫീസ് അടക്കാൻ എത്തിയ സാഹിൽ എന്ന യുവാവിനെയാണ് സംഘം മർദിച്ചത്.
ചൊവ്വഴ്ചയായിരുന്നു സംഭവം. കോളേജിന്റെ ദൃശ്യങ്ങൾ സാഹിൽ മൊബൈലിൽ ഷൂട്ട് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ചിലർ ഇവരെ വിലക്കിയിരുന്നു. പിന്നാലെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ ലൈൻ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കോളേജിൽ സാഹിൽ മുസ്ലിം വിഭാഗക്കാർ ധരിക്കുന്ന തൊപ്പി ധരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്ന വാദങ്ങൾ ഉയർന്നിരുന്നെങ്കിലും പൊലീസ് തള്ളി.
അതേസമയം സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടവർ കോളേജിലെ വിദ്യാർത്ഥികൾ അല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.