സ്പീക്കർ എ.എൻ. ഷംസീർ ഘാനയിലേക്ക്; യാത്രക്ക് 13 ലക്ഷം അനുവദിച്ചു

news image
Sep 26, 2023, 6:55 am GMT+0000 payyolionline.in

തിരുവനന്തപുരം: ഘാന സന്ദർശനത്തിനൊരുങ്ങി സ്പീക്കർ എ.എൻ.ഷംസീർ. ഘാനയിൽ നടക്കുന്ന 66മത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് സ്പീക്കറുടെ യാത്ര.സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ആറ് വരെയുള്ള സന്ദർശനത്തിന്‍റെ ചെലവിനായി 13 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. നിയമസഭ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.യാത്രക്കുള്ള ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി, ധന ബജറ്റ് വിങിൽ നിന്നു സെപ്റ്റംബർ 23ന് തുക അനുവദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe