പ്രധാനമന്ത്രിയുടെ ബിരുദം; കെജ്‌രിവാളിന്റെയും സഞ്ജയ് സിങിന്റെയും ഹർജി കോടതി തള്ളി

news image
Sep 14, 2023, 9:58 am GMT+0000 payyolionline.in

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ബിരുദത്തെപ്പറ്റിയുള്ള പരാമാർശത്തെ തുടർന്ന് ക്രിമിനൽ മാനനഷ്ടക്കേസിൽ ഹാജരാകുന്നതിന് സമൻസ് അയച്ചതിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങും സമർപ്പിച്ച അപേക്ഷകൾ അഹമ്മദാബാദിലെ സെഷൻസ് കോടതി തള്ളി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് ബിരുദങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുടെ പേരിൽ ഗുജറാത്ത് യൂനിവേഴ്സിറ്റി ഇവർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. സമൻസിനെതിരായ പുനഃപരിശോധനാ ഹർജി വ്യാഴാഴ്ച സെഷൻസ് കോടതി തള്ളുകയും കീഴ്‌ കോടതിയുടെ വിചാരണ ഉത്തരവ് ശരിയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

സെപ്തംബർ 6, 8 തീയതികളിൽ നടന്ന വാദത്തിനിടെ വിചാരണ കോടതിയുടെ സമൻസ് ഉത്തരവ് തെറ്റാണെന്നും ഗുജറാത്ത് സർവകലാശാലക്ക് ഈ വിഷയത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്നും എ.എ.പി നേതാക്കളുടെ അഭിഭാഷകർ വാദിച്ചിരുന്നു. സെപ്തംബർ 23ന് കീഴ് കോടതിയിൽ വാദം കേൾക്കും. ഇതിന് മുന്നോടിയായി കെജ്രിവാളിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe