തിരുവനന്തപൂരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപ ലോകായുക്തമാരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരൻ ആർഎസ് ശശികുമാർ ലോകായുക്തയിൽ ഇടക്കാല ഹർജി നൽകി. കേസിൽ മൂന്നംഗ ബഞ്ച് ഉത്തരവ് പറയരുതെന്നാണ് പരാതിക്കാരന്റെ അവശ്യം. കഴിഞ്ഞ ആഗസ്റ്റ് 11ന് കേസിൽ അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹർജ്ജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുമ്പാളാണ് പരാതികാരന്റെ ഇടക്കാല ഹർജി.
മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്തത് ഉന്നയിച്ചാണ് ഹർജി. പുസ്തകത്തിൽ മറ്റൊരു ഉപ ലോകയുക്ത ഹാറൂൺ അൽ റഷീദ് ഓർമ കുറിപ്പ് എഴുതിയതും പരാതിക്കാരൻ ഉന്നയിക്കുന്നു.
ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷിദ്, ജസ്റ്റിസ് ബാബു പി ജോസഫ് എന്നിവരടങ്ങുന്നതാണ് നിലവിൽ ഹർജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുൻ എംഎൽഎ യും സിപിഎം നേതാവുമായ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള രാഷ്ട്രീയക്കാർക്ക് സഹായമായി നൽകി എന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി. എന്നാൽ പരാതിയിൽ പരാമർശിച്ചിട്ടുള്ള കെകെ രാമചന്ദ്രൻ നായർ എംഎൽഎ യുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപ ലോകായുക്തമാർക്ക് ഹർജ്ജിയിൽ നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്നാണ് പരാതികാരൻ ആർഎസ് ശശികുമാർ ഉന്നയിക്കുന്ന ആരോപണം.എംഎൽഎ യും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ അടുത്ത സുഹൃത്ത്ബന്ധമുണ്ടെന്ന വിവരം ഹർജ്ജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഹർജ്ജിക്കാരന് ബോധ്യപ്പെട്ടതെന്നും, അദ്ദേഹത്തിൻറെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദം കേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ആർ എസ് ശശികുമാറിന്റെ ഇടക്കാല ഹർജ്ജിയിൽ പറയുന്നു.
കെകെ രാമചന്ദ്രൻ നായരുടെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദം കേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹർജ്ജിയിൽ പറയുന്നുണ്ട്.