കുന്നംകുളം: തൃശൂർ കുന്നംകുളം അഞ്ഞൂരിൽ സെപ്‌ടിക് ടാങ്കിൽ അജ്ഞാത മൃതദേഹം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ടാങ്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശിവരാമൻ എന്നയാളുടേതാണ് സ്ഥലം. ഇയാൾ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. പ്രദേശവാസിയായ യുവാവിനെയും കഴിഞ്ഞ ദിവസം കാണാതെയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.