ഭുവനേശ്വർ: ഒഡിഷയിൽ ഇടിമിന്നലേറ്റ് പത്തുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആറു ജില്ലകളിലായാണ് അപകടമുണ്ടായത്. കുർദ ജില്ലയിൽ മിന്നലേറ്റ് നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ബോലാംഗീർ ജില്ലയിൽ രണ്ടുപേരും അങ്കുൽ, ബൗധ്, ജഗത്സിങ്പൂർ, ധേങ്കനാൽ എന്നീ ജില്ലകളിൽ ഒരാൾ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്‌പെഷൽ റിലീഫ് കമ്മീഷണർ അറിയിച്ചു.