പത്തനംതിട്ട: വാശിയേറിയ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തിൽ ഇടശ്ശേരിമല ജേതാക്കളായി. ഇടപ്പാവൂർ പേരൂർ രണ്ടാം സ്ഥാനത്തും നെടുമ്പ്രയാർ മൂന്നാം സ്ഥാനത്തുമെത്തി. ബി ബാച്ച് വിഭാഗത്തിൽ ഇടക്കുളം പള്ളിയോടമാണു ജേതാവായത്. ഇടപ്പാവൂർ രണ്ടാം സ്ഥാനത്തും തോട്ടപ്പുഴശേരി മൂന്നാം സ്ഥാനത്തുമെത്തി.
ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി.