വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ 168 മണിക്കൂർ അഖണ്ഡനാമജപത്തിന് തുടക്കമായി.

news image
Aug 31, 2023, 6:16 am GMT+0000 payyolionline.in
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സപ്തദിന അഖണ്ഡനാമജപ യജ്ഞം ആരംഭിച്ചു. തുടർച്ചയായി 168 മണിക്കൂർ നടക്കുന്ന നാമജപയജ്ഞത്തിന് ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. മേൽശാന്തി വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി നേതൃത്യം നൽകി. നാമജപയഞ്ജ നാളുകളിൽ പ്രധാന വഴിപാടുകളായി ത്രികാല പൂജ, പാൽപായസം, നെയ് വിളക്ക്, കുഴച്ച അവൽ എന്നിവ ഉണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe