കോവിഡ് കാലത്ത് വർധിപ്പിച്ച ട്രെയിൻ ടിക്കറ്റ് ചാർജ് ഒഴിവാക്കണം- മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് ആക്ഷൻ കൌൺസിൽ

news image
Aug 27, 2023, 12:27 pm GMT+0000 payyolionline.in
കൊയിലാണ്ടി : കോവിഡ് കാലത്ത് വർധിപ്പിച്ചു ട്രെയിൻ ടിക്കറ്റ് ചാർജ്  ഒഴിവാക്കണമെന്ന് കോഴിക്കോട് ചേർന്ന മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് ആക്ഷൻ കൌൺസിൽ റെയിൽവേ ബോർഡിനോടാവിശ്യ പ്പെട്ടു. ഷവിലിയാർ സി ഇ ചാക്കുണ്ണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനസ്ഥാപിക്കുക, എല്ലാ ദീർഘദൂര ട്രൈനുകളിലും ജനറൽ കമ്പാർട്ട് മെന്റ് കോച്ചുകളുടെ എണ്ണം കൂട്ടുക, സ്ത്രീ കളുടെ യാത്ര സുരക്ഷ ഉറപ്പു വരുത്തുക,
തീവണ്ടിയിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന യാത്ര സൗജന്യം പുനരാരംമ്പിക്കണം,
അമൃത് ഭാരത് പദ്ധയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് ഫണ്ട് അനുവദിക്കുക , സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അഗ്നിക്ക് ഇരയാക്കിയ ചേ മഞ്ചേരി റെയിൽവേ സ്റ്റേഷൻ അമൃതു പദ്ധതിയിൽ ഉൾപെടുത്തുക, മലബാറിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂർ വന്ദേ ഭാരത് സ്റ്റോപ്പ്‌ അനുവദിക്കണം, വന്ദേ ഭാരതു ട്രെയിൻ കടന്നു പോകുന്ന സ്റ്റേഷനിൽ ദീർഘ സമയം മറ്റു ട്രെയിൻ പിടിച്ചിടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
കൺവെൻസേതു മാധവൻ മുഖ്യ പ്രഭാഷണം നടത്തി സകരിയ പള്ളികണ്ടി, ശങ്കരൻ നടുവണ്ണൂർ, വടകര വിജയൻ,പി കെ ജുനൈദ്, പിപി. വേണു ഗോപാലൻ,കെ പി. അബ്ദുൽ ലത്തീഫ്, സി. വനജ. എം കെ ഉമ്മർ സംസാരിച്ചു.
പുതിയഭാരവാഹികളായി മുഖ്യ രക്ഷാധികാരി സി ഇ ചാക്കുണ്ണി. രക്ഷധികാരികൾ: സേതു മാധവൻ ഒറ്റപ്പാലം സലാല കബീർ പ്രസിഡന്റ്‌, എംപി. മൊയ്‌തീൻ കോയകണ്ണൻ കടവ്
ജനറൽ സെക്രട്ടറി   കെ എം സുരേഷ് ബാബു ഖജാൻജി. കെ കെ കോയ കോവൂർ, വർക്കിംഗ്‌ ചെയർമാൻ സകരിയ പള്ളി കണ്ടി, വൈസ് പ്രസിഡന്റ്‌ മാർ.ടി പി രാമകൃഷ്ണൻ പാലക്കാട്, മഠത്തിൽ ഗോപാലകൃഷ്ണൻ,എം കെ ഷംസീർ. മലപ്പുറം, സി രവീന്ദ്രൻ കാസർകോട്, പി ശങ്കരൻ നടുവണ്ണൂർ, സെക്രട്ടരിമാർ വടകര വിജയൻ, സി പ്രഭാകരൻ നായർ വയനാട്, കെ പി അബ്ദുൽ ലത്തീഫ് കോഴിക്കോട്, എം കെ ബാബു ഷൊർണുർ, സി വനജ എന്നിവരെ തിരഞ്ഞെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe