കൊയിലാണ്ടി ആശുപത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ നൽകി ജീവനക്കാരൻ മാതൃകയായി

news image
Aug 26, 2023, 1:54 pm GMT+0000 payyolionline.in
കൊയിലാണ്ടി :ഗവൺമെന്റ് താലൂക്ക് ആശുപത്രി  വെയിറ്റിംഗ് ഏരിയയിൽ നിന്ന് ലഭിച്ച വൻ തുക അടങ്ങിയ പേഴ്സ് ആണ് ആശുപത്രിയിലെ സതീശൻ എന്ന സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെ
സിസിടിവി പരിശോധിച്ച് ഉടമയായ ധന്യയെ കണ്ടെത്തി.
ഇ.ഹെൽത്ത് കാർഡ് എടുക്കാൻ വന്നതായിരുന്നു ധന്യ. കമ്പ്യൂട്ടറിൽ നിന്ന് നമ്പർ ശേഖരിച്ച് ആളെ കണ്ടെത്തിയ
ശേഷം കെ.ജി.എച്ച്.ഡി.എസ്.ഇ.യു.സി.ഐ.ടി.യു. പ്രവർത്തകരായ, ഷൈജു നന്ദകുമാർ, രാഹുലും ചേർന്ന്  ഉടമയായ ധന്യക്ക് പേഴ്സ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe