ഗ്രാമസഭ തീരുമാനം റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല -മനുഷ്യാവകാശ കമീഷൻ

news image
Aug 26, 2023, 7:06 am GMT+0000 payyolionline.in

കൊ​ല്ലം: കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​പ്ര​കാ​രം വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​ന്തി​മ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല ഗ്രാ​മ​സ​ഭ​ക​ൾ​ക്കാ​ണെ​ന്നും ഗ്രാ​മ​സ​ഭ പാ​സാ​ക്കി​യ ഒ​രു വി​ഷ​യം റ​ദ്ദു​ചെ​യ്യാ​നു​ള്ള അ​ധി​കാ​രം നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ഗ്രാ​മ​സ​ഭ ശി​പാ​ർ​ശ ചെ​യ്തി​ട്ടും ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്.

ച​ട​യ​മം​ഗ​ലം പോ​രേ​ടം മൂ​ല​ങ്കോ​ട് ഇ​ട​ക്കാ​ട്ട് വീ​ട്ടി​ൽ പൊ​ന്ന​മ്മ​ക്കാ​ണ് വീ​ട് നി​ഷേ​ധി​ച്ച​ത്. പ​രാ​തി​ക്കാ​രി​ക്ക് ഇ​രു​പ​ത്തി​യ​ഞ്ചു സെ​ന്റി​ൽ കൂ​ടു​ത​ൽ ഭൂ​മി​യു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ലൈ​ഫ് പ​ദ്ധ​തി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തെ​ന്ന് ച​ട​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് ഏ​ഴി​ന് ചേ​ർ​ന്ന മൂ​ല​ങ്കോ​ട് വാ​ർ​ഡ് സ​ഭ ത​ന്നെ വീ​ട് ല​ഭി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും ത​ന്റെ പേ​രി​ൽ പ​തി​ന​ഞ്ചു സെ​ന്റ് സ്ഥ​ലം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പ​രാ​തി​ക്കാ​രി അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി യു​ക്ത​മാ​യ ഉ​ത്ത​ര​വ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe