പയ്യോളി: പയ്യോളി നഗരസഭയിൽ ആരംഭിക്കുന്ന ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ അഭിമുഖം നടത്തി തെരെഞ്ഞെടുക്കുന്നു.
താത്പര്യമുള്ളവർ ആഗസ്ത് 23 ന് രാവിലെ 10.30 ന് പയ്യോളി നഗരസഭയിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹായരാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഡോക്ടർ: (മെഡിക്കൽ ഓഫീസർ ) എം ബി ബി എസ് , ടി.എം.സി
പ്രായപരിധി 62 വയസ്സിന് താഴെ.
സ്റ്റാഫ് നഴ്സ് : ജനറൽ തഴ്സിംഗ് / ബി എസ് സി നഴ്സിംഗ്
(കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധം) പ്രായപരിധി 40 വയസ്സിന് താഴെ.