വകടര> ട്രെയിനിൽ ടി ടി ഇയ്ക്കെതിരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ 2.50 ഓടെ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. വടകരയ്ക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ ടി ടി ഇയ്ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.