രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്ന് 10 പേർക്ക് അം​ഗീകാരം

news image
Aug 14, 2023, 11:34 am GMT+0000 payyolionline.in

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പത്തു പേർക്കാണ് ഇക്കുറി മെഡൽ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട്  ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു.

കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണൽ എസ്പി സോണി ഉമ്മൻ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സി ആർ സന്തോഷ്, വിജിലൻസ് ആൻറ്  ആൻറി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ അജീഷ് ജി ആർ, ആംഡ് പോലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർ രാജഗോപാൽ എൻ എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീകുമാർ എസ്, കോഴിക്കോട് റൂറൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ സത്യൻ പി കെ, തിരുവനന്തപുരം മ്യൂസിയം പോലീസ് സബ് ഇൻസ്പെക്ടർ ജയശങ്കർ ആർ, പോലീസ് ട്രെയിനിങ് കോളേജിൽ നിന്ന് വിരമിച്ച ആംഡ് പോലീസ് ഇൻസ്പെക്ടർ ഗണേഷ് കുമാർ എൻ എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe