തൃക്കാക്കര: സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അഞ്ച് പേരെ ചോദ്യം ചെയ്‌തു. കേസെടുക്കേണ്ടെന്ന നടന്റെ നിലപാടിനെ തുടർന്ന് സൈബർ പൊലീസ് ഇവരെ താക്കീത് നൽകി വിട്ടയച്ചു.
തിങ്കൾ ഉച്ചയോടെയാണ് സുരാജിന്റെ മാനേജർ പരാതിയും 15 ഫോൺ നമ്പറുകളും കൈമാറിയത്. മണിപുർ വിഷയത്തിൽ സുരാജ് പ്രതികരിച്ചിരുന്നു. ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അഭിപ്രായപ്രകടനം നടത്തിയില്ലെന്ന് ആരോപിച്ച് ഫോണിൽ വധഭീഷണി മുഴക്കിയെന്നാണ് പരാതി.