നാളികേരത്തിൻ്റെ വില തകർച്ച; കൊയിലാണ്ടിയിൽ കിസ്സാൻ സഭ മാർച്ചും ധർണയും നടത്തി

news image
Jul 31, 2023, 12:18 pm GMT+0000 payyolionline.in
കൊയിലാണ്ടി: നാളികേരത്തിൻ്റെ വില തകർച്ചക്കെതിരായി അഖിലേന്ത്യ കിസ്സാൻ സഭ കൊയിലാണ്ടി മേഖല കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി.  കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്  ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു .
വിലതകർച്ചയിൽ നിന്നും കർഷകരെ സംരക്ഷിക്കുക, തേങ്ങയുടെ താങ്ങു വില വർധിപ്പിക്കുക, പഞ്ചായത്തുതോറും തേങ്ങ സംഭരണകേന്ദ്രങ്ങൾ അനുവദിക്കുക, കാർഷിക ക്ഷേമ ബോർഡ്‌ പ്രവർത്തനം കാര്യക്ഷമമാക്കുക, അവശ്യ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ധർണ്ണയിൽ പി. ബാലഗോപാലൻ അധ്വക്ഷനായി.  എസ്. സുനിൽ മോഹൻ, കെ. സന്തോഷ്‌, തണ്ടോറ ഗോപാലകൃഷ്ണൻ, ടി. കെ. മുരളീധരൻ, മോഹൻ തിരുവോത്ത്. എന്നിവർ സംസാരിച്ചു.
പി. കെ. വിശ്വനാഥൻ സ്വാഗതവും, കെ. വി. നാരായണൻ നന്ദിയും പ്രകടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe