ജയ്പുര്‍∙ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുര്‍-മുംബൈ എക്സ്പ്രസിന്റെ ബി5 കോച്ചില്‍ ഇന്നു പുലർച്ചെയാണു സംഭവം. ട്രെയിന്‍ മുംബൈയിലേക്കു പോകുന്നതിനിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ യാത്രക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. അക്രമിയെ ആയുധസഹിതം പിടികൂടി.
ട്രെയിന്‍ ബോറിവലിക്കും മിരാ റോഡിനും ഇടയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്. കോണ്‍സ്റ്റബിളിന്റെ സഹപ്രവര്‍ത്തകനും മൂന്നു യാത്രക്കാരുമാണു മരിച്ചത്. വെടിവയ്പില്‍ നിരവധി യാത്രക്കാര്‍ക്കു പരുക്കേറ്റു. അക്രമി ട്രെയിനിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കു നേരെയാണു വെടിവച്ചതെന്നാണു സൂചന.