ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ ജി.​എ​സ്.​ടി; തീ​രു​മാ​നം അ​ടു​ത്ത യോ​ഗ​ത്തി​ൽ

news image
Jul 29, 2023, 6:27 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ ആ​ഗ​സ്റ്റ് ര​ണ്ടി​ന് യോ​ഗം ചേ​ർ​ന്നേ​ക്കും.

നി​ക്ഷേ​പ​ത്തി​നാ​ണോ അ​തോ ഓ​രോ ഗെ​യി​മു​ക​ൾ​ക്കും 28% ജി.​എ​സ്.​ടി ചു​മ​ത്ത​ണോ എ​ന്ന് കൗ​ൺ​സി​ൽ തീ​രു​മാ​നി​ക്കും. ഓ​രോ ഗെ​യി​മു​ക​ൾ​ക്കും 28% നി​കു​തി ചു​മ​ത്തു​ന്ന​ത് ആ​വ​ർ​ത്തി​ച്ചു​ള്ള നി​കു​തി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും നി​കു​തി​നി​ര​ക്ക് 50 മു​ത​ൽ 70 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത് വ്യ​വ​സാ​യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച 30ല​ധി​കം ആ​ഗോ​ള-​ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് ഇ​തു സം​ബ​ന്ധി​ച്ച് ക​ത്തെ​ഴു​തി​യി​രു​ന്നു. അ​​​​​തേ​സ​മ​യം ജി.​എ​സ്.​ടി നി​ര​ക്ക് 28 ശ​ത​മാ​ന​മാ​ക്കു​ന്ന​ത് ന്യാ​യ​മാ​ണെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ദീ​പാ​ലി പ​ന്ത് പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe