കുന്നുമ്മക്കര എളമ്പങ്ങോട്ട് കാവ് ശിവ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം; ഭണ്ഡാരത്തിലെ പണം നഷ്ട്ടപ്പെട്ടു

news image
Jul 18, 2023, 4:34 pm GMT+0000 payyolionline.in

വടകര : കുന്നുമ്മക്കര എളമ്പങ്ങോട്ട് കാവ് ശിവ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ എത്തിയ പൂജാരിയാണ് ഇത് കണ്ടത്. വടക്ക് ഭാഗത്തുളള വാതിലിന്‍റെ പുട്ട് പൊളിച്ചാണ് അകത്തും പുറത്തുമായുളള അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവർന്നത്.

കവര്‍ച്ചക്ക് ഉപയോഗിച്ച കമ്പിപാരയും കൊടുവള്‍ എന്നീ ആയുധങ്ങള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി പോലീസ് പരിശോധന നടത്തി . പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധന നടത്തി. ഡോഗ് സ്കോഡ് ,വിരളടയാളം പരിശോധക സംഘം എന്നിവര്‍ സ്ഥലത്തെത്തി. അന്വേഷണം ഊർജിതമാക്കിയതായി എടച്ചേരി പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe