ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി തങ്കമ്മ കുര്യൻ അന്തരിച്ചു

news image
Jul 18, 2023, 3:57 pm GMT+0000 payyolionline.in

പുതുപ്പള്ളി(കോട്ടയം): അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ (94) അന്തരിച്ചു. ഉമ്മൻ ചാണ്ടിയുടെ കരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

ഭർത്താവ് പരേതനായ കെ.സി.കുര്യൻ. മുൻ എംഎൽസി വള്ളക്കാലിൽ വി.ജെ.ഉമ്മന്റെ മകളാണ്. മക്കൾ: പരേതനായ കെ.കെ. കുര്യൻ (തമ്പാൻ), സുസി അലക്സ്, സൂസൻ ഗീവർഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്.

മരുമക്കൾ: ബീനാ കുര്യൻ (വെങ്ങോല പെരുമ്പാവൂർ) എം.സി.അലക്സാണ്ടർ (മുലേച്ചേരിൽ വെള്ളുർ), ഗീവർഗീസ് ഏബ്രഹാം (താഴയിൽ, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വർഗീസ് (കോയിപ്പുറം, ചാത്തന്നൂർ). സംസ്കാരം പിന്നീട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe