പൊതു ഇടങ്ങളിൽ സ്ത്രീകൾ; കൊയിലാണ്ടി ടൗൺഹാളിൽ സി ഡി എസ് സെമിനാർ സംഘടിപ്പിച്ചു

news image
Jul 11, 2023, 1:47 pm GMT+0000 payyolionline.in

കൊയിലാണ്ടി : കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും സംയുകതമായി പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സി ഡി എസ് ചെയർപേഴ്സൺ വിപിന സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ പി. സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു.

കില ഫാക്കൽറ്റി എൻ.വി. അനിത വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ് നൽകി. നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ , കെ.എ ഇന്ദിര ടീച്ചർ ,നിജില പറവ കൊടി , സി പ്രജില, നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ , റഹ്മത്ത് കെ.ടി.വി, നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ സുധാകരൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷീബ കെ ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സി ഡി എസ് വൈസ് ചെയർപേഴ്സൺ ആരിഫ വി ചടങ്ങിന് നന്ദി രേഖപെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe