ഡൽഹി: ഏക സിവിൽ കോഡിനു പിന്തുണയുമായി ആംആദ്മി. പാർട്ടി. ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക സിവിൽ കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപിയുടെ നിലപാട്. ഏക സിവിൽ കോഡിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു. വിഷയത്തിൽ സമവായം ഉണ്ടാക്കണം. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചർച്ച വേണമെന്നും എഎപി ആവശ്യപ്പെട്ടു.
ഏക സിവിൽ കോഡിനെതിരെ പ്രതിപക്ഷപാർട്ടികൾ എതിർപ്പു രേഖപ്പെടുത്തുന്നതിനിടെയാണു ആംആദ്മി പാർട്ടിയുടെ പിന്തുണയെന്നത് ശ്രദ്ധേയമാണ്. ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള ശ്രമവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതോടെ മുസ്‍ലിം വ്യക്തി നിയമ ബോർഡ് അടിയന്തര യോഗം ചേർന്നിരുന്നു. ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ റാലിയിലെ മോദിയുടെ പ്രസംഗത്തിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയിൽ ഓൺലൈൻ ആയിട്ടായിരുന്നു യോഗം. മൂന്നുമണിക്കൂർ യോഗം നീണ്ടു.