തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിലെ റഗുലർ പരീക്ഷക്ക് മുമ്പ് നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ക്യു ഐ പി യോഗത്തിലാണ് തീരുമാനം.
ജൂലൈ / ആഗസ്റ്റ് മാസത്തിൽ നടത്തിയിരുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ നിർത്തലാക്കാനും പകരം മാർച്ചിൽ റഗുലർ പരീക്ഷക്കൊപ്പം നടത്താനുമുള്ള സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം മാത്രം ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിന് മുമ്പ് നടത്താൻ തീരുമാനിച്ചത്. പരീക്ഷ വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും.