പയ്യോളി : തുറശ്ശേരിക്കടവ് പതിനഞ്ചാം ഡിവിഷന്റെയും, പതിനാറാം ഡിവിഷന്റെയും ഇടയിലുള്ള കിഴുർ ശിവക്ഷേത്രം മുതൽ തുറശ്ശേരിപാലം വരെ പൊതുജന പങ്കാളിതത്തോടെ ശുചീകരിച്ചു. വൃക്ഷതൈ നടൽ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.
കൗൺസിലര്‍മാരായ സി. കെ. ഷഹനാസ്, സിജിന പൊന്ന്യാരി എന്നിവര്‍ സന്നിഹിതരായിരുന്നു. സാമൂഹ്യ പ്രവർത്തകരായ കെ കെ ഹംസ , ആർ. രമേശൻ മാസ്റ്റർ, കെ. പി മുജീബ് . നിസാർ കീതാന, പി. പി. സി. മമ്മദ്, മിഥുൻ എ വി, സലാം കെ പി, റീജ കണ്ടബത്, റാഫി മണ്ണുകാത്ത്,റഹീം വരോൽ അനൂപ്, ആരിഫ്, എന്നിവർ നേതൃത്വം നൽകി.