നന്തി ബസാർ : കടലൂർ മുസ്ലിം അസോസിയേഷൻ ഏജൂ കൺസപ്റ്റ് ഫോർ യൂവിന്റെ ഭാഗമായുള്ള എസ് എസ് എൽ സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ വി.കെ.കെ. റിയാസിൻ്റ അദ്ധ്യക്ഷതയിൽ നന്തിയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു.
ഡോ: ഇസ്മയിൽ മുജദദ്ദി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ സുഹറഖാദർ , യാക്കൂബ് രചന ,അബ്ദുറഹ്മാൻ വർദ് , കുഞ്ഞബ്ദുള്ള കക്കുളം , റഷീദ് മണ്ടോളി , സി.കെ .സുബൈർ , വി.കെ.കെ ഉമ്മർ , റാഫി ദാരിമി, മുസ്തഫ അമാന ,ഇസ്മായിൽ കൊവ്വുമ്മൽ, അനസ് ആയടത്തിൽ , സിഫാദ് ഇല്ലത്ത് , സജ്ന പിരിശത്തിൽ , ഇബ്രാഹിം കുട്ടി എരവത്ത് , മേയോൺ ഖാദർ സംസാരിച്ചു. ടി.കെ നാസർ സ്വാഗതവും, കെ.പി.മൂസ്സ നന്ദിയും പറഞ്ഞു.