ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഡെറാഡൂൺ-ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് മുസാഫർ നഗർ സ്റ്റേഷന് സമീപത്തുവെച്ച് കല്ലേറ് ഉണ്ടായത്.
ട്രെയിനിന്‍റെ ഇ1 കോച്ചിലാണ് കല്ല് പതിച്ചത്. കല്ലേറിൽ കോച്ചിന് തകരാറോ യാത്രക്കാർക്ക് പരിക്കോ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കല്ലേറ് നടത്തിയ ആൾക്കായി റെയിൽവേ സംരക്ഷണ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഡെറാഡൂൺ-ഡൽഹി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. കഴിഞ്ഞ ജനുവരി മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആറു തവണ കല്ലേറുണ്ടായിട്ടുണ്ട്.