മോന്‍സന്റെ തട്ടിപ്പ് കേസ്: കെ.സുധാകരനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം

news image
Jun 12, 2023, 11:55 am GMT+0000 payyolionline.in

കൊച്ചി∙ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. മോൻസൻ മാവുങ്കലിനൊപ്പമുള്ള കെ.സുധാകരന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

എന്നാൽ, മോൻസനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു 5 വട്ടം പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിർത്തിയെന്നും സുധാകരൻ വെളിപ്പെടുത്തിയിരുന്നു. ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe