മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

news image
Jun 10, 2023, 9:04 am GMT+0000 payyolionline.in

പയ്യോളി : മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്‍    ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. കൺവെൻഷൻ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി പുഴുക്കൂല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി
പി കെ രജീഷ് കുമാർ പങ്കെടുക്കും. ”കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ബില്ല് – വിശദീകരണവും സംശയ നിവാകരണവും” എന്ന വിഷയത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് വി തോമസ് സംസാരിക്കും.രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് കണ്‍വെന്‍ഷന്‍. .ഡോ അരുണ്‍ജ്യോതിഷ്, ഷൈജു ആന്‍റണി, ജമാലുദ്ദീന്‍ എ കെ , ബിജോയ് വി തോമസ്, അബ്ദുള്‍ മുനീര്‍ എം ടി പി, രജീഷ് വാഴക്കാട്, പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

MLOA Convention-1 (2)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe