കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം. കംപാർട്ട്മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം. യാത്രക്കാരനെ പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.