കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപിസ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘വലിച്ചെറിയൽ മുക്ത കേരളം’ എന്ന സന്ദേശമുയർത്തി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപനം നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ബിന്ദു പിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ രജീഷ് വെങ്ങളത്തു കണ്ടി പിടിഎ വൈസ് പ്രസിഡണ്ട് കെ ദേവാനന്ദ്, വൃന്ദ ടി, ശ്രീശൻ പനായി, ഇ കെ പ്രജേഷ്എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി ഗോപകുമാർ സ്വാഗതവും, ഷീന കെവി നന്ദിയും രേഖപ്പെടുത്തി.