കോ​ൺ​​ഗ്ര​സ് ബ്ലോക്ക് അധ്യക്ഷനാക്കിയത് താൻ വേണ്ടെന്ന് പറഞ്ഞയാളെയെന്ന് കെ. മുരളീധരൻ

news image
Jun 3, 2023, 5:28 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​​ഗ്ര​സി​ലെ പു​തി​യ ​ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​ന്തി​മ​പ​ട്ടി​കയിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. താൻ വെക്കേണ്ടെന്ന് പറഞ്ഞയാളെ ബ്ലോക്ക് അധ്യക്ഷനാക്കിയെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി പുനഃസംഘടന എല്ലാവരെയും തൃപ്തിപ്പെടുത്തി നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സം​സ്ഥാ​ന കോ​ൺ​​ഗ്ര​സി​ലെ പു​തി​യ ​ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക കെ.പി.സി.സി നേതൃത്വം ത​യാ​റാ​ക്കിയത്. മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, കോട്ടയം ഒ​ഴി​കെ ജി​ല്ല​ക​ളി​ലെ 230 ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രു​ടെ പ​ട്ടി​ക​ക്കാ​ണ്​ അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്.​ സം​സ്ഥാ​ന​ത്ത്​ ആ​കെ​യു​ള്ള 285 കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക്​ ക​മ്മി​റ്റി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോട്ടയം ജി​ല്ല​ക​ളി​ലെ ഏ​താ​നും ബ്ലോ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​തി​നാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും പ്ര​തി​പ​ക്ഷ​ നേ​താ​വും അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും.

അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. തൃശൂർ ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കൂടാതെ, പാർട്ടി നാമനിർദേശം ചെയ്ത പദവികളിൽ നിന്നും രാജിവെക്കുന്നതായി അജിത് കുമാർ അറിയിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റായി പി.ജെ. ജയദീപിനെ കെ.പി.സി.സി നിയമിച്ചിരുന്നു. ഇതിലുള്ള അഭിപ്രായ വ്യത്യാസമാണ് അജിത്തിന്‍റെ രാജിയിൽ കലാശിച്ചത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നോമിനിയായാണ് ജയദീപിനെ നിയമനമെന്നാണ് ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe