മഴക്കാലം ; കൊയിലാണ്ടി അഗ്നി രക്ഷാ സേനയുടെ മുന്നറിയിപ്പ്

news image
Jun 3, 2023, 4:08 am GMT+0000 payyolionline.in
കൊയിലാണ്ടി: മഴക്കാലം അഗ്നി രക്ഷാ സേനയുടെ മുന്നറിയിപ്പ്.നമ്മുടെ നാട്ടിൽ മഴക്കാലം ഈ മാസത്തോടെ ആരംഭിക്കുകയാണ്. വേനൽ കാലങ്ങളെ അപേക്ഷിച്ച് മഴക്കാലങ്ങളിൽ ആണ് കൂടുതൽ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ട് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായേക്കവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കൊയിലാണ്ടി ഫയര്‍  സ്റ്റേഷൻ നിങ്ങളോട്നിര്‍ദ്ദേശിക്കുന്നു.
1-വെള്ളത്തിൽ വീണുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പുഴകൾ,കുളങ്ങൾ,തോടുകൾ, മറ്റു ജലാശയങ്ങൾ എന്നിവയ്ക്ക്  മുമ്പിലൊരു അപകട മുന്നറിയിപ്പ് ബോർഡുo സുരക്ഷ മുന്‍കരുതലും എടുക്കുക.
2-റോഡിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ വെക്കുക.
3-വീടുകളിലേക്കും കെട്ടിടങ്ങളിലേകക്കും റോഡിലേക്കും ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുകയോ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക.
4-വട വൃഷങ്ങൾ നിൽക്കുന്ന സ്ഥലത്തിന് ചുറ്റും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നത് അത് മറിഞ്ഞു വീഴാനുള്ള സാധ്യത കൂട്ടുന്നു ഇത്തരം വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
5-ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ മറ്റും വെട്ടി ഒഴിവാക്കുക
6-കനത്ത മഴക്കോ,വെള്ളപ്പൊക്കത്തിനോ ,ചുഴലിക്കാറ്റിനോ ഉള്ള മുന്നറിയിപ്പ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾശ്രദ്ധിക്കുക…

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe