മുംബൈ : മുംബൈ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശികളിൽ നിന്നും 1.1 കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് മുംബൈ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
ബഹ്റൈനിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ വടകര സ്വദേശി മുയ്യാർകണ്ടി അബ്ദുള്ള (33), കൊയിലാണ്ടി സ്വദേശി ചോനാരിപൊയിൽ അബ്ദുൽ ജാഫർ (33) എന്നിവരാണ് പിടിയിലായത്. നാലു ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.