അവൾക്ക് ബന്ധം പിരിയണമായിരുന്നു, കൊന്നതിൽ ഖേദമില്ല -16കാ​രി​യെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ്

news image
May 30, 2023, 7:12 am GMT+0000 payyolionline.in

ന്യൂഡൽഹി: രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ 16കാ​രി​യെ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ക്രൂരമായി കൊലപ്പെടുത്തിയ ആൺസുഹൃത്തായ 20കാരൻ കുറ്റം സമ്മതിച്ചു. പെൺസുഹൃത്തിനോടുള്ള പക കാരണമാണ് കൊലപ്പെടുത്തിയതെന്നും തനിക്ക് ഖേദമില്ലെന്നും എ.​സി മെ​ക്കാ​നി​ക്കാ​യ പ്ര​തി സാ​ഹി​ൽ പൊലീസിനോട് പറഞ്ഞു. തങ്ങൾ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നെന്നും ഇപ്പോൾ അവൾക്ക് താനുമായുള്ള ബന്ധം പിരിയണമായിരുന്നെന്നും സാഹിൽ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഞാ​യ​റാ​ഴ്ച രാ​ത്രി വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ശാ​ഹ്​​ബാ​ദ്​ ഡ​യ​റി​യി​ലാ​യിരുന്നു കൊലപാതകം. സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ നേ​ര​ത്താ​ണ്​ അ​ക്ര​മ​മു​ണ്ടാ​യ​ത്. 20ലേറെ ത​വ​ണ കു​ത്തേ​റ്റ്​ നി​ല​ത്തു​വീ​ണ പെ​ൺ​കു​ട്ടി​ മ​രി​ക്കു​ന്ന​തുവ​രെ പ്ര​തി കോൺക്രീറ്റ് പാളി കൊണ്ട് തു​ട​ർ​ച്ച​യാ​യി ത​ല​ക്ക​ടി​ച്ചു. തന്റെ പെൺസുഹൃത്താണെന്ന് വിളിച്ച് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ ആക്രമിക്കാൻ തുടങ്ങിയത്.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വഴിയരികിൽവെച്ച് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്കു​മ്പോ​ൾ നിര​വ​ധിപേ​ർ നോ​ക്കി​നി​ൽ​ക്കു​ന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. യുവാവിനെ തടയാൻ ശ്രമിക്കാതെ നിസ്സംഗരായി കടന്നു പോകുന്ന ആളുകളെയാണ് കാണുന്നത്. പിന്നീട് പൊ​ലീ​സ്​ എ​ത്തി​യാ​ണ്​ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

സാ​ഹി​ലി​നെ യു.​പി​യി​ലെ ബു​ല​ന്ദ​ശ​ഹ്​​റി​ൽ​വെ​ച്ചാണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ​ക്കി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യും പൊ​ലീ​സ്​ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പൊ​ലീ​സി​നെ കുറ്റപ്പെടുത്തി ആം ​ആ​ദ്​​മി പാ​ർ​ട്ടി രം​ഗ​ത്തു​വ​ന്നു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഡ​ൽ​ഹി സു​ര​ക്ഷി​ത​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് ഡ​ൽ​ഹി വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ൾ പ​റ​ഞ്ഞു. ല​വ് ജി​ഹാ​ദാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി.​ജെ.​പി​യും രം​ഗ​ത്തു​വ​ന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe